ബാങ്ക് അക്കൗണ്ട് വാടകയ്ക്ക്: മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ ഓൺലൈൻ തട്ടിപ്പ്.

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക്: മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ ഓൺലൈൻ തട്ടിപ്പ്.
Sep 19, 2024 09:01 AM | By PointViews Editr

ബാംഗ്ലൂർ: ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി തട്ടിപ്പ് നടത്തുന്നതായി പൊലീസ് കണ്ടെത്തി. മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച് സംസ്ഥാനത്തിനു പുറത്ത് പ്രവർത്തിക്കുന്ന സംഘങ്ങൾ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് സംഘത്തിൽ പെട്ട നാല് പേരെ പിടികൂടിയത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികളെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ആകർഷകമായ വാഗ്ദാനങ്ങൾ നൽകിയാണ് പണം തട്ടുന്നത്. ഓൺലൈൻ തട്ടിപ്പിന് ആവശ്യമായ ബാങ്ക് അക്കൗണ്ടുകൾ ലഭിക്കാൻ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നു.

അക്കൗണ്ട് എടുത്തുനൽകാൻ 5000 രൂപ മുതൽ 10,000 രൂപവരെ വാഗ്ദാനം ചെയ്യുന്നു. അക്കൗണ്ട് എടുത്തു കഴിഞ്ഞാൽ അക്കൗണ്ട് പാസ്‌ബുക്ക്, എടിഎം കാർഡ് എന്നിവ തട്ടിപ്പു സംഘത്തിന്റെ കൈവശത്തിലായിരിക്കും.

ചിലപ്പോൾ പാർട്ട് ടൈം ജോലിയെന്നു പറഞ്ഞും വിദ്യാർത്ഥികളെ ആകർഷിക്കുന്നു.

വിദ്യാർത്ഥികൾ അക്കൗണ്ട് എടുക്കുകയും, അക്കൗണ്ടിൽ വരുന്ന തുക തട്ടിപ്പു സംഘത്തിന്റെ നിർദേശപ്രകാരം മറ്റ് അക്കൗണ്ടിലേക്കു അയക്കുകയും ചെയ്യുന്നു. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൈമാറുന്നതിനായി ബാങ്ക് അക്കൗണ്ടുകൾ ഉപയോഗപ്പെടുത്തുകയാണ് ഇവരുടെ പ്രധാന രീതി. മയക്ക് മരുന്ന്, പെൺവാണിഭം, അവയവക്കച്ചവടം, വിസ തട്ടിപ്പ് തുടങ്ങിയവയ്ക്കായി ഇത്തരം അക്കൗണ്ടുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന പരിശോധിച്ചു വരികയാണ്‌. തട്ടിപ്പ് പണമിടപാടുകൾ നടക്കുന്ന അക്കൗണ്ടുകളുടെ ഉടമസ്ഥരായ വിദ്യാർത്ഥികളെ കണ്ടെത്തി പോലീസ് എത്തുമ്പോഴാണ് പലർക്കും തട്ടിപ്പിൽ പെട്ടുപോയ വിവരം മനസിലാവുന്നത്.

സമീപകാലത്ത് വടകര തീക്കുനി, വേളം, ആയഞ്ചേരി, കടമേരി എന്നിവിടങ്ങളിലെ നാല് മലയാളി വിദ്യാർത്ഥികളെ മധ്യപ്രദേശ് പോലീസ് അക്കൗണ്ട് വാടകയ്ക്ക് നൽകിയതിന് അറസ്റ്റു ചെയ്തിരുന്നു.

Bank account for rent: Online fraud using Malayali students.

Related Stories
പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ   കോൺഗ്രസിൽ നിന്ന് പുറത്താക്കി.

Sep 19, 2024 04:51 PM

പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.

പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ കോൺഗ്രസിൽ നിന്ന്...

Read More >>
സിപിഎം നേതൃത്വത്തിൽ തട്ടിപ്പ് അരങ്ങേറുന്ന കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ് നിക്ഷേപകൻ്റെപ്രതിഷേധം.

Sep 19, 2024 02:19 PM

സിപിഎം നേതൃത്വത്തിൽ തട്ടിപ്പ് അരങ്ങേറുന്ന കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ് നിക്ഷേപകൻ്റെപ്രതിഷേധം.

സിപിഎം നേതൃത്വത്തിൽ തട്ടിപ്പ്,കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ്...

Read More >>
ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം: അഡ്വ. മാർട്ടിൻ ജോർജ്

Sep 19, 2024 01:21 PM

ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം: അഡ്വ. മാർട്ടിൻ ജോർജ്

ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം, അഡ്വ. മാർട്ടിൻ ജോർജ്,...

Read More >>
സമന്വയം  ഇന്ന് തുടങ്ങും. വാഗ്ദാനം ജോലിയാണ്. പക്ഷെ സർക്കാർ ജോലിയല്ല.

Sep 19, 2024 09:57 AM

സമന്വയം ഇന്ന് തുടങ്ങും. വാഗ്ദാനം ജോലിയാണ്. പക്ഷെ സർക്കാർ ജോലിയല്ല.

സമന്വയം' ഇന്ന് തുടങ്ങും, വാഗ്ദാനം ജോലിയാണ്.,പക്ഷെ സർക്കാർ...

Read More >>
രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

Sep 18, 2024 08:08 PM

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത,: അഡ്വ.മാര്‍ട്ടിന്‍...

Read More >>
818.21 കോടി രൂപയ്ക്ക് മദ്യം കുടിച്ചു വാളു വച്ച് റെക്കോഡിട്ടു കേരളം!

Sep 18, 2024 04:35 PM

818.21 കോടി രൂപയ്ക്ക് മദ്യം കുടിച്ചു വാളു വച്ച് റെക്കോഡിട്ടു കേരളം!

ഒടുവിൽ ആശങ്കകൾക്ക് അവസാനമായി, 818.21 കോടി രൂപയ്ക്ക് മദ്യം കുടിച്ചു വാളു വച്ച് റെക്കോഡിട്ടു...

Read More >>
Top Stories